CinemaIndian CinemaLatest NewsMollywoodWOODs

ഭയമില്ലാതെ പ്രതികരിക്കാനുള്ള സാഹചര്യമില്ല; നിത്യാ മേനോന്‍

ഭയമില്ലാതെ പ്രതികരിക്കാനുള്ള സാഹചര്യം സമൂഹത്തില്‍ ഇല്ലെന്നു നടി നിത്യാ മേനോന്‍. ഭയമില്ലാതെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും സമൂഹത്തില്‍ അവസരം ഒരുങ്ങണമെന്ന് അവര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു നടി നിലപാട് വ്യക്തമാക്കുന്നത്. ഇത് സമൂഹത്തിന്റെ അനാരോഗ്യ പ്രവണതയാണു സൂചിപ്പിക്കുന്നതെന്നും വലിയ പ്രശ്നത്തിലേക്കു നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപത്തിന് ഇരയായ നടി പാര്‍വതിയ്ക്ക് തന്റെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

‘ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമില്ലാതെ എന്തും പ്രവര്‍ത്തിക്കാന്‍ കഴിയണം. എന്തു മോശം കാര്യം പറയാനും എഴുതാനും കഴിയണം എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ ഇന്നു നടക്കുന്ന കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു നേരെ ഭീഷണി ഉയരാന്‍ പാടില്ല. സത്യസന്ധമായ പ്രതികരണങ്ങള്‍ സുരക്ഷിതമായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റണം. അതിനു സാധിക്കുന്നില്ലെങ്കില്‍ സമൂഹത്തിന്റെ അനാരോഗ്യമാണ് സൂചിപ്പിക്കുന്നത്’ – നിത്യ മേനോന്‍

 

shortlink

Related Articles

Post Your Comments


Back to top button