BollywoodCinemaGeneralLatest NewsNEWSWOODs

താരങ്ങളില്‍ ദയാലു സല്‍മാന്‍ ഖാന്‍ ; ദിവസവും രാവിലെ കോടികള്‍ ദാനം ചെയ്യുന്ന സല്‍മാന്റെ പ്രവര്‍ത്തികള്‍ ഇങ്ങനെ

പ്രശസ്ത താരങ്ങളില്‍ പലരും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. നാനാ പടേക്കര്‍, അക്ഷയ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ ബോളിവുഡിലെ ദാന ശീലരില്‍ ചിലരാണ്. എന്നാല്‍ ഇവരേക്കാള്‍ ദാന ശീലമുള്ള വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. ദിവസവും കോടികളാണ് താരം ദാന പ്രവര്‍ത്തികള്‍ക്കും മറ്റുമായി ചിലവഴിക്കുന്നത്.

ബോളിവുഡിലെ ഈ സൂപ്പര്‍ താരം ഇപ്പോഴും ഒരു ഫ്ലാറ്റില്‍ ആണ് താമസം. ആഡംബര വീട്, കാര്‍ തുടങ്ങിയ ധൂര്‍ത്തിന് താരം ഒന്നും ചെയ്യാറില്ല. സഹായമഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് ഉചിതമായ സഹായം സല്‍മാന്‍ ചെയ്യാറുണ്ട്.

ഓരോ ചിത്രത്തിനും കോടികള്‍ പ്രതിഫലം ലഭിക്കുന്ന സല്‍മാന്‍ അതില്‍ വലിയൊരു ഭാഗം തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കൂടുതലും താരനം പണം ചിലവഴിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button