ആരാധകര്‍ എന്നതിനപ്പുറം പ്രേക്ഷകനെ കുറിച്ച് ചിന്തിക്കാത്ത താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് താരം പ്രേക്ഷകന്റെ വിലയെക്കുറിച്ച് പറയുന്നത്.
പ്രതാപ് പോത്തന്റെ പോസ്റ്റ്
തെരുവിൽ സര്‍ക്കസ് കളിക്കുന്നവരും , സിനിമയിൽ അഭിനയിക്കുന്നവരും തമ്മിൽ വളരെ വിത്യാസം ഉണ്ട്. തെരുവിൽ കളിക്കുന്നവർക് കാണുന്നവർ ഇഷ്ടമുണ്ടെങ്കിൽ , ഇഷ്ടമുള്ള പൈസ കൊടുത്താൽ മതി. പക്ഷേ ഒരു സിനിമ കാണാൻ ചെല്ലുമ്പോൾ, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവർ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാൻ ഉൾപ്പടെ ഉള്ള സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാർ ആയ മനുഷ്യരുടെ വിയർപ്പിന്റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ , അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും.
#പ്രേക്ഷകർക്കൊപ്പം
Post Your Comments