CinemaLatest NewsMollywoodNEWSNostalgiaWOODs

പാതിയില്‍ ഉപേക്ഷിക്കപ്പെട്ട മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം!

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകള്‍ നിരവധി വിജയ ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും കധ്ജപരയുന്ന ഒരു ചിത്രം ഒരുക്കാന്‍ പ്രിയന്‍ ആഗ്രഹിച്ചിരുന്നു. ആര്യന്റെ മെഗാ ഹിറ്റിന് ശേഷം ധനുഷ് കോടി എന്ന പേരില്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തു.

ടി ദാമോദരന്റെ കഥയെ അടിസ്ഥാനമാക്കി മോഹന്‍ലാല്‍, രഘുവരന്‍, നിഴല്‍കള്‍ രവി, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളുമായി ഒരു ചിത്രം ഒരുക്കാന്‍ പ്രിയന്‍ ഒരുങ്ങി. വന്ദനത്തിലെ നായികയായിരുന്ന ഗിരിജ ഷെട്ടാറിനെ ധനുഷ്കോടിയിലും നായികയായി നിശ്ചയിച്ചു. ജയാനന്‍ വിന്‍‌സന്‍റ് ആയിരുന്നു ക്യാമറാമാന്‍. ഔസേപ്പച്ചന്‍ സംഗീതവും.

ചിത്രീകരണം പുരോഗമിക്കവേ പ്രിയദര്‍ശനും ടീമും ഈ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. കാരണം, വലിയ ബജറ്റിലല്ലാതെ ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമൊന്നും ചിത്രീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതോടെ, ഏറെ ദുഃഖത്തോടെ എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു – ‘ധനുഷ്കോടി’ വേണ്ടെന്നുവയ്ക്കുക!

മുതല്‍ മുടക്കിന്റെ പേരില്‍ പാതിയില്‍ ഉപേക്ഷിച്ചു പോയ ആ ചിത്രം ഇന്നായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ വളരെ എളുപ്പം പൂര്‍ത്തിയാക്കാമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button