സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്. പല താരങ്ങളും തങ്ങള്‍ക്ക് നേരെ ഉണ്ടായ അത്തരം ചില ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ അവസരത്തില്‍ കാസ്റ്റിംഗ് കൗച്ചില്‍ പുരുഷന് മാത്രമല്ല, സ്ത്രീയും കുറ്റക്കാരിയാണെന്ന് നടിയും അവതാരകയുമായ പേളി മാണി പറയുന്നു.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പേളി മാണി തുറന്ന് സംസാരിച്ചത്. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമേ ഉള്ളൂവെന്നും അത്തരമൊരു അനുഭവം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലയെന്നും പേളി പറയുന്നു. കാസ്റ്റിംഗ് കൗച്ച് ആണിന്റെ മാത്രം തെറ്റല്ല, കാരണം അതില്‍ പെണ്ണും ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അഭിമുഖത്തില്‍ പേളി മാണി പറയുന്നു.
Post Your Comments