GeneralNEWS

‘കലോത്സവത്തിനായി മാത്രം കല പഠിക്കുന്നവരാണ് അധികവും’ ; സ്കൂള്‍ കലോത്സവത്തെ വിമര്‍ശിച്ച് മാമുക്കോയ

പുതു തലമുറ ബിരുദങ്ങളെടുത്ത് മണ്ടന്മാരാകരുതെന്നും സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ചെയ്യുന്ന നിലവാരത്തിലേക്ക് വരണമെന്നും നടന്‍ മാമുക്കോയ. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തെയും മാമുക്കോയ വിമര്‍ശിച്ചു.

 കലോത്സവത്തിനായി മാത്രം കല പഠിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ സ്കൂള്‍ കലോത്സവങ്ങള്‍ കലയ്ക്ക് എന്ത് നല്‍കുന്നുവെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. കലയ്ക്കും സംസ്കാരത്തിനും കലോത്സവങ്ങള്‍ പ്രയോജനപ്പെടുന്നുണ്ടോയെന്നു സംഘാടകര്‍ ചിന്തിക്കണമെന്നും മാമുക്കോയ ഓര്‍മ്മപ്പെടുത്തി. കലയെ കുറിച്ചും, സംസ്കാരത്തെ കുറിച്ചുമുള്ള ബോധവത്ക്കരണം കൂടിയാകണം കലോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു മാമുക്കോയയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button