BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ആ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ വിദ്യ ബാലന്‍ തയ്യാറായില്ല

താരസുന്ദരിയായി നിലനില്‍ക്കാന്‍ ഉടളലവുകള്‍ക്ക് അമിതമായ പ്രാധാന്യമുണ്ട്. അത് ബോളിവുഡില്‍ മാത്രമല്ല സിനിമാ മേഖലയില്‍ മുഴുവന്‍ അങ്ങനെയാണ്. എന്നാല്‍ അഭിനേത്രി ആകാന്‍ വേണ്ടി തന്റെ ശാരീരിക സ്ഥിതി മാറ്റാന്‍ തയ്യാറല്ലെന്ന് തുറന്നു പറയുകയാണ്‌ നടി വിദ്യ ബാലന്‍.

വിധു വിനോദ് ചോപ്ര നിര്‍മിച്ച പരിണീതയായിരുന്നു ഹിന്ദിയിലെ വിദ്യയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിന്റെ ഓഡീഷനായെത്തിയ വിദ്യയോട് വലിയ മൂക്കാണെന്നും സര്‍ജറി ചെയ്യണമെന്നും വിനോദ് ചോപ്ര ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാന്‍ താന്‍ തയ്യാറായില്ല. എന്നാല്‍ വിനോദ് ചോപ്രയോട് ഇത് തുറന്നു പറയാനും കഴിഞ്ഞില്ല. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രദീപ് സര്‍ക്കാരിനോട് വിദ്യ കാര്യം അവതരിപ്പിച്ചു. താന്‍ മൂക്ക് ഫിക്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിനയിക്കാന്‍ വരികയാണെങ്കില്‍ ഈ മൂക്ക് വെച്ചുതന്നെ വരും അല്ലെങ്കില്‍ വരുന്നില്ലെന്നും വിദ്യ പറഞ്ഞു. ഒടുവില്‍ മൂക്കില്‍ കത്തിവെക്കാതെ തന്നെ വിദ്യ പടത്തില്‍ അഭിനയിച്ചു. എങ്ങനെയാണ് പ്രശ്നം ഒത്തുതീര്‍പ്പായതെന്ന് തനിക്കറില്ലെന്ന് വിദ്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

മുഖത്തെ ചുളിവുകള്‍ കണ്ട് അത് കോസ്മെറ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്യണമെന്ന് പലരും തന്നോട് ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ അവരോടും നോ എന്ന് തന്നെയാണ് തന്റെ മറുപടിയെന്നും വിദ്യ പറയുന്നു. തനിക്ക് 38 വയസ്സായി. ആ 38 വര്‍ഷത്തെ മാറ്റങ്ങള്‍ ശരീരത്തില്‍ വരുന്നത് നല്ലതാണെന്ന് താന്‍ വിശ്വസിക്കുന്നതായും നടി കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button