മലയാളത്തിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ശോഭന. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഈ നായിക നൃത്തമാണ് തന്റെ ജീവ വായു എന്ന് തുറന്നു സമ്മതിക്കുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ശോഭന വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയെങ്കിലും സിനിമയേക്കാള്‍ കൂടുതല്‍ നൃത്ത വേദികളിലാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചോ എന്ന് വരെ ആരാധകര്‍ സംശയിക്കുന്നു. അതിനു ഉത്തരം നല്‍കുകയാണ് ശോഭന.
”ഞാന്‍ സിനിമയില്‍ നിന്ന് മാറിയിട്ടില്ല. നൃത്തത്തില്‍ സജീവമായതോടെ ക്ലാസുകളും സ്റ്റേജ് ഷോകളുമെല്ലാമായി വല്ലാതെ തിരക്കിലായി. നല്ല കഥാപാത്രങ്ങള്‍ വരട്ടെ ക്യാമറയ്ക്കു മുന്നിലേക്ക് വരാന്‍ എനിക്ക് സന്തോഷമേയുള്ളൂ.” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ശോഭന വ്യക്തമാക്കി.
ശോഭനയുടെ വാക്കുകള്‍ ഇങ്ങനെ … ”നൃത്തം, സിനിമ-എല്ലാം കലയുടെ വ്യത്യസ്തരൂപങ്ങളാണ്. നൃത്തത്തില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ലോകത്തിന്റെ പലഭാഗത്തും പരിപാടികള്‍ അവതരിപ്പിക്കുന്നു. ആസ്വാദകര്‍ അവയെല്ലാം ആഹ്ളാദത്തോടെയാണ് സ്വീകരിക്കുന്നത്. നിലവിലെ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നു. സിനിമയില്‍നിന്ന് അകന്നുപോയതായി തോന്നിയിട്ടില്ല. സിനിമപോലെ നൃത്തത്തിനു പിന്നിലും വലിയൊരു ടീം വര്‍ക്കുണ്ട്. ഒരോ നൃത്തശില്പത്തിന് പിറകിലും ഒരുപാട് നാളത്തെ അധ്വാനംവേണം. പുസ്തകം വായിച്ചും ചിന്തിച്ചും പാട്ടുകേട്ടും ദിവസങ്ങളോളമെടുത്താണ് പലതും ചിട്ടപ്പെടുത്തുന്നത്. ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ വേദിയില്‍ കയറുകയും അഭിനന്ദനങ്ങള്‍ നേടുകയും ചെയ്യുന്നതു കാണുമ്ബോള്‍ വലിയ ആഹ്ലാദമുണ്ട്. ജീവിതം തിരക്കുപിടിച്ചതായി മാറിയിരിക്കുന്നു. ട്രാന്‍സ് എന്ന നൃത്തരൂപത്തിനൊപ്പമാണ് ഇന്ന് മനസ്സ്”.
Post Your Comments