ഇനി മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഷക്കീല

സിനിമാ മേഖല പുരുഷാധിപത്യ മേഖലയാണെന്ന് തുറന്നു പറയുകയാണ് നടി ഷക്കീല. ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും പരാജയപ്പെട്ടിരുന്ന സമയത്ത് വന്‍ വിജയങ്ങള്‍ നേടാന്‍ ശകീല നായിക ആയ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ താന്‍ മലയാള സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം എടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഷക്കീല.

”എന്‍റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. എന്നാല്‍ എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്കാരവും ലഭിച്ചിട്ടില്ല.

ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. മലയാളത്തിലെ ഒരു സിനിമയില്‍ ഞാന്‍ കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ ഞാന്‍ എന്‍റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുളള സമയം മുഴുവന്‍ നഗ്നയാണ്. ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി ഒരിക്കലും മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി”- ഷക്കീല പറഞ്ഞു. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്.

Share
Leave a Comment