
2018-ല്‍ മോഹന്‍ലാലിനൊപ്പം മത്സരിക്കാന്‍ പ്രണവ് മോഹന്‍ലാലും വെള്ളിത്തിരയില്‍ എത്തുകയാണ്. പ്രണവ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ ജനുവരിയില്‍ പ്രദര്ശനത്തിനെത്തുന്നതോടെ പ്രണവ് മോഹന്‍ലാല്‍ എന്ന താരവും നടനും മോളിവുഡിന്റെ പുതിയ നായകനായി ചാര്‍ജ്ജ് എടുക്കും. താരമൂല്യത്തിന്റെ കാര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ മറ്റു താരങ്ങളേക്കാള്‍ ഏറെ മുന്നിലെത്തുമെന്നത് തീര്‍ച്ചയാണ്. സിനിമയെത്തും മുന്‍പേ പ്രണവ് മോഹന്‍ലാലിനായി വിവിധ ജില്ലകളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 2018 എന്ന വര്‍ഷത്തിലേക്ക് മലയാള സിനിമ കടക്കുമ്പോള്‍ ഈ താരപുത്രന്റെ സിനിമാ ഭാവിയെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
മോഹന്‍ലാലിന്റെയും പ്രണവിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററില്‍ എത്തുന്ന ആ അത്ഭുത ദിവസത്തിനായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ഓരോ ആരാധകരും. ഒടിയനാണ് ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ശ്രദ്ധേയ ചിത്രം, തുടര്‍ന്ന് ഷാജി കൈലാസിന്റെയും ജോഷിയുടെയും ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കും. ആദിക്ക് ശേഷമുള്ള പ്രണവ് മോഹന്‍ലാലിന്റെ ചിത്രം ഏതെന്നു ഇതുവരെയും തീരുമാനമായിട്ടില്ല.
Post Your Comments