ആഷിഖ് അബു നിര്‍മ്മിച്ച മില്‍മയുടെ ‘പാല് കസ്റ്റഡിയില്‍’ എന്ന പരസ്യ ചിത്രത്തിനെതിരെ പരാതി. പരസ്യത്തില്‍ പോലീസ് സ്റ്റേഷനാണെ തോന്നലുണ്ടാക്കാന്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച് കൂടുതല്‍ ഒര്‍ജിനാലിറ്റി വരുത്തിയതാണ് വിനയായത്. ഗാന്ധിജിയുടെ ചിത്രം പരസ്യ ആവശ്യത്തിനുപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നു ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫൗണ്ടേഷന് മില്‍മയ്ക്ക് കത്തയച്ചു. ഫഹദ് ഫാസിലും, ദിലീഷ് പോത്തനുമാണ് ആഷിക് അബു നിര്‍മ്മിച്ച മില്‍മയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
Post Your Comments