CinemaFilm ArticlesGeneralIndian CinemaKollywoodLatest NewsNEWSWOODs

രജനികാന്തിന്റെ താര പദവി ഉയര്‍ത്തിയ ആറു ചിത്രങ്ങള്‍

 

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പുതിയ പാര്‍ട്ടീ രൂപീകരണത്തിനു ഒരുങ്ങുകയാണ് തമിഴകത്തെ മെഗാസ്റ്റാര്‍ രജനി കാന്ത്. അദ്ദേഹത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധക സംഗമത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം നടന്നത്. ഇന്ത്യന്‍ സിനിമയിലെ മെഗാ താരങ്ങളില്‍ ഒരാളായി മാറിയ രജനി കാന്തിന്റെ താര പദവി ഉയര്‍ത്തിയ ആറു ചിത്രങ്ങളെക്കുറിച്ച് അറിയാം.

1. ബില്ല

ബോളിവുഡ് ചിത്രം ഡോണിന്റെ രേമെക് ആയിരുന്നു ബില്ല. ഈ ചിത്രം രജനിയുടെ സിനിമാ ജീവിതത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചിരുന്നു. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിരുന്ന രജനി ഈ ചിത്രത്തിന്‍റെ വന്‍ വിജയത്തിലൂടെ കമല്‍ ഹാസനെ മറികടന്ന് കൊണ്ട് തെനിന്ത്യയിലെ താരമായി വളര്‍ന്നു തുടങ്ങി

2. മുത്തു

തൊണ്ണൂറുകളിലെ വന്‍ വിജയ ചിത്രമായിരുന്നു മീനയും രജനി കാന്തും ഒന്നിച്ച മുത്തു. നൂറ്റി എഴുപത്തിയഞ്ചില്‍ പരം ദിവസങ്ങളില്‍ തിയറ്ററില്‍ നിറഞ്ഞോടിയ മുത്തു തമിഴകത്ത് വലിയ ഒരു ആരാധക വൃദ്ധം രജനിയ്ക്ക് സൃഷ്ടിച്ചു.

3. ചന്ദ്രമുഖി

890ല്‍ അധികം ദിവസം തിയറ്ററില്‍ പ്രഷിപ്പിക്കുകയും 100കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്ത ഒരു വിജയ ചിത്രമാണ് ചന്ദ്രമുഖി. ടര്‍ക്കിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ച ഈ ചിത്രവും രജനിയുടെ കരിയറില്‍ എടുത്തുപറയേണ്ട ഒന്നാണ്.

4. ശിവജി

മൊട്ട ബോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ശിവജിയും വന്‍ വിജയമായിരുന്നു. അഴിമതി തുറന്നു കാണിച്ച ഈ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. ശിവജി ആരാധകര്‍ക്കിടയില്‍ രജനിയെ തലൈവര്‍ ആക്കി മാറ്റി.

5. എന്തിരന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രമായിരുന്നു എന്തിരന്‍. ലോക സുന്ദരി ഐശ്വര്യ റായ് നായികയായി എത്തിയ ഈ ചിത്രത്തില്‍ ചിട്ടിയായുള്ള രജനിയുടെ അഭിനയം വന്‍ അഭിനന്ദനം നേടിയെടുത്തു. കൂടാതെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുതു വര്‍ഷ റിലീസിന് തയ്യാറെടുക്കുകയാണ്.

6. കബാലി

ഒരു അധോലോക നായകന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് കബാലി. ഇന്ത്യയില്‍ ആദ്യമായി മുവ്വായിരത്തില്‍ പരം തിയറ്റരുകളില്‍ റിലീസ് ചെയ്ത ഒരു സൗത്ത് ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി കബാലിയ്ക്ക് സ്വന്തം.

shortlink

Related Articles

Post Your Comments


Back to top button