ഈ വർഷത്തെ ബോളിവുഡിലെ ബഡ്ജറ്റ് കുറഞ്ഞ ചിത്രങ്ങളൊക്കെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും വിമർശകർക്ക് മതിപ്പുതോന്നിപ്പിക്കുകയും ചെയ്തിരുന്നു.
ന്യൂട്ടൺ
അമിത് വി. മസൂർകാർ സംവിധാനം ചെയ്ത ന്യൂട്ടൺ ഓസ്‌കാർ പട്ടികയിൽ വരെയെത്തി പക്ഷേ, നിർഭാഗ്യവശാൽ അവാർഡ് നേടിയില്ല . രാജ് കുമാർ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബീർ യാദവ് തുടങ്ങിയവർ ചിത്രത്തിൽ കഥാപാത്രങ്ങളായി.ഛത്തീസ്ഗഢിൽ നക്സൽവാദികൾക്കിടയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.
ശുഭ മംഗൽ സാവദൻ
2013 ൽ പുറത്തിറങ്ങിയ ‘കല്യാണ സമായ സൊദ്’ എന്ന തമിഴ് സിനിമയുടെ റീമേക്കാണ് ‘ശുഭ മംഗൽ സാവദൻ’. മധുര ശർമ (ആസുഷ്മാൻ ഖ്രറാന), സുഗന്ധ (ഭുമ പെട്നക്കർ) എന്നിവരുടെ പ്രണയവും വിവാഹം കഴിക്കുകയും ചെയ്യുന്നു.എന്നാൽ ലൈംഗിക ശേഷി തനിക്കില്ലെന്ന് നായകൻ തിരിച്ചറിയുന്നതാണ് കഥ.
ബറേലി കി ബാർഫി
2017 ലെ സ്ലീപ്പർ ഹിറ്റായി ‘ബറേലി കി ബാർഫിയെ കണക്കാക്കുന്നു’. കൃഷ് സാനോൺ, ആയൂഷ്മാൻ ഖുറാന, രാജ്കുമാർ റാവു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പ്രേക്ഷകരുടെ ഹൃദയവും വിമർശകരുടെ പിന്തുണയും ചിത്രത്തിന് ലഭിച്ചു . ബിതി മിശ്രയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ. ഒരു നിരൂപക മനോഭാവം പ്രകടിപ്പിക്കുന്ന പ്രിയാം വിദ്രോഹി എന്ന എഴുത്തുകാരനോടുള്ള പ്രണയവും അയാളെ നേരിട്ടുകാണാൻ ശ്രമിക്കുന്നതുമൊക്കെയാണ് കഥ.
ലിപ്സ്റ്റിക് അണ്ടർ ദി ബൂർഖ
അലങ്കൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്ടർ ദി ബൂർഖ’ എന്ന സിനിമ നാലു സാധാരണ വനിതകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഈ നാലു സ്ത്രീകളുടെ ആഗ്രഹ പ്രകടനവും അതിനെതുടന്നുണ്ടാകുന്ന പ്രശ്നങ്ങളും ചിത്രത്തിൽ പറയുന്നു. ഈ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ഒട്ടേറെ വിവാദങ്ങൾ സൃഷ്ഠിച്ചിരുന്നു . ഒരു വലിയ പോരാട്ടത്തിന് ശേഷം അത് വെള്ളിത്തിരയിൽ എത്തിക്കുകയും വിമർശകരുടെ വായ് അടപ്പിക്കുകയും ചെയ്തു.
ഹിന്ദി മീഡിയം
ഇർഫാൻ ഖാനും പാക് നടി സബ ഖാമറും അഭിനയിക്കുന്ന സാകേത് ചൗധരിയുടെ കോമഡി നാടക ചിത്രമാണ് ‘ഹിന്ദി മീഡിയം’. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ ദമ്പതികളായ മിതയും രാജ് ബത്രയും മകനെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതും ആ നാട്ടുകാർ അത് അനുവദിക്കാത്തതുമൊക്കെയാണ് കഥാ പശ്ചാത്തലം.
ട്രാപ്‌ഡ്
മറ്റൊരു രാജ്കുമാർ റാവു ചിത്രമായ ‘ട്രാപ്‌ഡ്’ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ചു.വിക്രമാദിത്യ മോട്വാനെ ഒരുക്കിയ ഈ ചിത്രം . ഒരു വാരാന്ത്യത്തിൽ മുംബൈയിലെ ഹൈദരാഗസിലെ പുതിയ വാടക ഫ്ളാറ്റിൽ അപ്രതീക്ഷിതമായി കുടുങ്ങിപോകുന്നു .അദ്ദേഹത്തിന്റെ ഫോൺ ബാറ്ററി തീരുന്നു ,വെള്ളവും ഭക്ഷണവുമില്ല അവിടെനിന്നു രക്ഷപ്പെടാനുള്ള അയാളുടെ ശ്രമവുമാണ് ചിത്രം പറയുന്നത്
Post Your Comments