ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അഭിഷേക് ബച്ചനും രണ്‍ബീര്‍ കപൂറും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സിനിമയ്ക്ക് വേണ്ടിയല്ല മറിച്ച് കളിക്കളത്തിലെ ഫുട്ബോള്‍ ടീമിന്റെ ഉടമകളായിട്ടാണ് ഇരുവരുടെയും കൊമ്പുകോര്‍ക്കല്‍.
ഐ.എസ്.എല്‍ ഫുട്ബോള്‍ ലീഗ് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളുടെ ആവേശം ഇരട്ടിയാക്കുമ്പോള്‍ എല്ലാ സീസണിലും അതിനൊടൊപ്പം പങ്കുചേരുന്ന രണ്ടു സെലിബ്രിറ്റികളാണ് അഭിഷേകും, രണ്‍ബീറും,
മുംബൈ സിറ്റി എഫ്സിയുടെ സഹ ഉടമകളില്‍ ഒരാളായാ രണ്‍ബീര്‍ ഗ്യാലറിയിലെ നിറസാന്നിധ്യമാണ്, അത് പോലെ ചെന്നൈയിന് എഫ്സി ഉടമ അഭിഷേക് ബച്ചനും തന്റെ ടീമിന് വലിയ പിന്തുണയാണ് നല്‍കുന്നത്.
ബോളിവുഡിലെ ഇരു താരങ്ങളുടെയും ഈ ടീമുകള്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം രണ്ബീറിനൊപ്പമായിരുന്നു, അഭിഷേകിന്റെ ടീമിനെ ഒരു ഗോളിന് തറ പറ്റിച്ചായിരുന്നു രണ്‍ബീറിന്റെ മുംബൈ സിറ്റി എഫ്സി വിജയം സ്വന്തമാക്കിയത്. ഡിസംബര്‍ 10-നു നടന്ന മത്സരം മുംബൈയിലെ അരീനയില്‍ വെച്ചായിരുന്നു അരങ്ങേറിയത്. ഇരു ടീമുകളും തമ്മില്‍ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്, തന്റെ ടീമിനേറ്റ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാന്‍ അഭിഷേക് തയ്യാറെടുക്കുമ്പോള്‍, അഭിഷേകിന്റെ ടീമിനെതിരെ സമ്പൂര്‍ണ്ണ വിജയം നേടാനുള്ള ഒരുക്കത്തിലാണ് രണ്‍ബീറിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്സി.
Post Your Comments