Latest NewsMollywood

‘മമ്മൂട്ടിയെ ഞാൻ അപമാനിച്ചിട്ടില്ല ,സത്യം തിരിച്ചറിഞ്ഞവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ‘; പാർവതി

സബ ചിത്രത്തെ വിമര്‍ശിച്ചതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിപാര്‍വതി സ്വന്തം നിലപാട് വ്യക്തമാക്കി.‘ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല.മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്.

സിനിമയിലെ സ്ത്രീ വിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ പടയ്ക്കിറങ്ങുകയായിരുന്നു അവര്‍. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു.

ഒരു കഥാപാത്രത്തിന് ആരുമാവാം. അവര്‍ ലൈംഗിക പീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമൊക്കെയാവാം. എന്നാല്‍, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ കാണിക്കാം. എന്നാല്‍, അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാം.

ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയില്‍ ഒന്നിച്ചിരുന്നു ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി താദാത്മ്യം പ്രാപിക്കുകയുമെല്ലാം ചെയ്യുമ്‌ബോള്‍ സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്‌ക്രീനില്‍ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്.

ഞാന്‍ സര്‍ഗാത്മക സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് എനിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. അതല്ല വാസ്തവം. സ്ത്രീവിരുദ്ധരെയും പരമ്പര കൊലയാളികളെയും ചിത്രീകരിക്കൂ. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കൂ. ഈ അവബോധത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഞാന്‍. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്‌നമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button