പത്തനാപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് എംഎല്‍എ കെ.ബി ഗണേഷ് കുമാറിനെ കാണാൻ പത്തനാപുരത്തെ വീട്ടിലെത്തി.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദിലീപ് ഗണേഷിന്റെ വീട്ടിലെത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.എന്താണ് ചര്‍ച്ച ചെയ്തത് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല.
താരം എത്തുന്നു എന്നറിഞ്ഞ് മാധ്യമങ്ങളും സ്ഥലത്തെത്തിയിരുന്നു. സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് എംഎല്‍എ.യുടെ ഓഫീസ് അറിയിച്ചു. കൊട്ടാരക്കരയെത്തി ആര്.ബാലകൃഷ്ണപിള്ളയേയും സന്ദര്‍ശിച്ചശേഷമാണ് ദിലീപ് മടങ്ങിയത്.
നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായ ഘട്ടം മുതല്‍ ഗണേഷ് ദിലീപിനെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട്. ജയിലില്‍ എത്തിയും ദിലീപിനെ ഗണേഷ് കണ്ടിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
Post Your Comments