
അടുത്ത വര്‍ഷം ആ സിംഹഗര്‍ജ്ജനം തിയേറ്ററില്‍ മുഴങ്ങും, ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും ബിഗ് സ്ക്രീനില്‍ അവതരിക്കുമ്പോള്‍ ആരാധകരുടെ ആവേശം അതിര് കടക്കുമെന്നത് തീര്‍ച്ചയാണ്. രണ്‍ജി പണിക്കരുടെ തൂലികയില്‍ പിറവി എടുക്കുന്ന തീപാറുന്ന സംഭാഷണങ്ങള്‍ സുരേഷ് ഗോപി പറഞ്ഞു കേള്‍ക്കുന്നത് പ്രേക്ഷകന് എന്നുമൊരു ലഹരിയാണ്. ആ ലഹരിയ്ക്ക് വേണ്ടി ഓരോ പ്രേക്ഷകനും ലേലത്തിന്റെ രണ്ടാം ഭാഗത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ്. ഇത്തവണ ജോഷിയല്ല ലേലത്തിന്റെ മുഖ്യ സൂത്രധാരന്‍, പകരം രണ്‍ജി പണിക്കരുടെ മകന് നിതിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ആദ്യഭാഗത്തിലേത് പോലെ രണ്ടാം ഭാഗവും തീപൊരി സംഭാഷണങ്ങളാല്‍ സമ്പന്നമായിരിക്കും.
ഒട്ടേറെ ആക്ഷന്‍ സിനിമകളില്‍ സൂപ്പര്‍ താരമായി തിളങ്ങിയ സുരേഷ് ഗോപിയ്ക്ക് രണ്ടാം വരവില്‍ ആനക്കാട്ടില്‍ ചാക്കോച്ചി നല്കുന്ന മൈലേജ് വളരെ വലുതായിരിക്കും. അന്നത്തെ കാലത്ത് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരപരിവേഷമുള്ള ഹീറോയായിരുന്നു സുരേഷ് ഗോപി. രണ്‍ജി പണിക്കര്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫെബ്രുവരിയോടെ ‘ലേലം -2’ വിന്റെ ചിത്രീകരണം ആരംഭിക്കും.
Post Your Comments