വീണ്ടും സിനിമാ ലോകത്ത് നിന്നും പീഡനവാര്‍ത്തകള്‍ ഉയരുന്നു. പ്രമുഖ യുവനടന് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ബംഗളുരു സ്വദേശിനിയായ 23കാരിയാണ് കന്നഡ നടന് സുബ്രഹ്മണ്യ പീഡിപ്പിച്ചെന്ന് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശീതള പാനിയത്തില്‍ മയക്കു മരുന്ന് നല്കി ബോധരഹിതയാക്കി തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറയുന്നത്.
യുവതിയും നടനുമായുള്ള വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രമായ ഹൊമ്ബനയുടെ റിലീംസിംഗിന് ശേഷം വിവാഹം നടത്തിയാല്‍ മതിയെന്ന് നടന് വാശി പിടിച്ചു. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷവും വിവാഹം നീട്ടി വയ്ക്കാന്‍ സുബ്രഹ്മണ്യ ആവശ്യപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിക്ക് തന്റെ കൂടെ വരാന്‍ സുബ്രഹ്മണ്യ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. തുടര്‍ന്ന് പാര്‍ട്ടിക്ക് എത്തിയ പെണ്‍കുട്ടിയെ ശീതള പാനിയം നല്കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ പരാതി നല്കാന് ആദ്യം യുവതി തയ്യാറായില്ല, എന്നാല്‍ നടന് അവഗണിക്കാന്‍ തുടങ്ങിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.
സുബ്രഹ്മണ്യ നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments