സ്ത്രീ ലൈംഗികത ഒളിച്ചു വയ്ക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് സമൂഹത്തിനു ഉള്ളത്. അതുകൊണ്ട് തന്നെ വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് ആരും തുറന്ന് പറയാന്‍ മടിക്കുന്നു. പ്രത്യേകിച്ചു സ്ത്രീകള്‍. പിന്നെ മക്കളോട് ഇതേക്കുറിച്ച് സംസാരിക്കാന്‍ ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും വിമുഖതയുണ്ട്. എന്നാല്‍ ഇത്തരം തുറന്ന സംസാരങ്ങള്‍ ഇല്ലാത്തതും ലൈംഗികതയെക്കുറിച്ചുള്ള കൗതുകവും കുട്ടികളെ വഴിതെറ്റിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചും അമ്മയും മകളും ചര്‍ച്ച ചെയ്യുന്ന ഒരു ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പൊതുസമൂഹത്തിന് മുന്നില്‍ ഒരമ്മയ്ക്കും പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ടും മകളെ കൈവിടാതെ കൂടെ നില്‍ക്കുന്ന ഒരു അമ്മയുടെ കഥയാണ് ദ ഗുഡ്‌ഗേള്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. മുന്‍ കരുതലില്ലാതെ ബോയ് ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് പെണ്‍കുട്ടി പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നിടത്തേക്ക് അമ്മ പെട്ടന്ന് കടന്നു വരുന്നതും മകള്‍ എല്ലാം ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തുകയും ചെയ്യുന്നു.
എന്നാല്‍ താന്‍ ചെയ്തുപോയ തെറ്റിന് അമ്മ ശാസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മകള്‍ക്ക് വ്യത്യസ്തമായ അനുഭവമാണുണ്ടായത്. തെറ്റ് ഏറ്റുപറഞ്ഞ മകളോട് നീയല്ല തെറ്റുകാരി ഞാനാണ് തെറ്റുകാരി എന്ന് അമ്മ പറയുന്നു. ചെയ്ത് പോയ കാര്യം തിരുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ ഈ പ്രതിസന്ധിയെ എങ്ങനെ കൈാകാര്യം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുണ്ടെന്നും ആ അമ്മ മകളോട് പറയുന്നു. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്യുമ്പോള്‍ അവരെ ഒറ്റപ്പെടുത്താതെ പ്പം നില്‍ക്കണമെന്ന സന്ദേശം നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.
Post Your Comments