CinemaGeneralLatest NewsMollywoodNEWSWOODs

ഈ ചിത്രങ്ങളിലൂടെ സഭയെയും വൈദികരെയും അവഹേളിച്ചു; ഇനി മുതല്‍ ചിത്രീകരണത്തിന് പള്ളികളും ചാപ്പലുകളും അനുവദിക്കില്ല

സിനിമാ, സീരിയല്‍ ചിത്രീകരണത്തിനായി പാളികളും ചാപ്പലുകളും വിട്ടു കൊടുക്കേണ്ട എന്ന് തീരുമാനം. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹ ദോസിന്റേതാണു തീരുമാനം. ഗുഡ്‌ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണു സിനഡ് തീരുമാനം. സിനിമാക്കാര്‍ക്കു പള്ളിയും വിശുദ്ധ വസ്തുക്കളും വാടകയ്ക്കു കൊടുക്കുന്നത് പാലാ രൂപത കഴിഞ്ഞ മാസം നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സീറോ മലബാര്‍ സഭയും അത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്

റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വൈദികരെയും അവഹേളിക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് കാരണമാണ് ഈ ഒരു തീരുമാനം ഇപ്പോള്‍ എടുത്തത്. പള്ളിയെ ഉപയോഗിച്ചു വൈദികരെ അവഹേളിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ആത്മീയതയ്‌ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും സിനഡ് വിലയിരുത്തി. ചിത്രീകരണത്തിനായി അള്‍ത്താരയും സക്രാരിയും രൂപക്കൂടുകളും വരെ സിനിമക്കാര്‍ ഉപയോഗിച്ചിരുന്നു. ആരാധനാലയമെന്ന പരിഗണന പോലും നല്‍കാതെയാണു പലരും പള്ളിക്കകത്തു പെരുമാറിയത്. ചെരുപ്പിട്ടു അള്‍ത്താരയില്‍ കയറുന്നതായും മദ്യവും സിഗററ്റവും മറ്റും പള്ളിക്കകത്തു കയറ്റുന്നതായും കണ്ടെത്തി. ഇതെല്ലാമാണ് പുതിയ തീരുമാനത്തിന് പിന്നില്‍ .

അതേസമയം കത്തോലിക്കാ പള്ളികള്‍ ഷൂട്ടിങ്ങിനു കിട്ടിയില്ലെങ്കില്‍ മറ്റു സഭകളെ ആശ്രയിക്കുമെന്നു ഫിലം ചേംബര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button