CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

ഓവിയയുമായുള്ള ബന്ധത്തെക്കുറിച്ച് ആരവ്

കമല്‍ ഹസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ രണ്ടു പേരാണ് ഓവിയയും ആരവും. ഓവിയ താന്‍ ആരവിനെ പ്രണയിക്കുന്നുവെന്നു തുറന്നു പറഞ്ഞത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആരവ് അത് നിഷേധിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷവും ആരവിനെ പ്രണയിക്കുന്നു എന്നും തന്റെ പ്രണയം സത്യമുള്ളതാണെന്നും ഓവിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് ആരവ് എത്തിയിരിയ്ക്കുന്നു.

താനും ഓവിയയും ഇപ്പോള്‍ നല്ല ബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്നാണ് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെ ആരവ് പറഞ്ഞത്. ഞങ്ങള്‍ പരസ്പരം കാണാറും സംസാരിക്കാറുണുണ്ട്.. പറ്റുമ്പോഴൊക്കെ ഒരുമിച്ച് പുറത്ത് പോകും. ഫോണിലുടെ നിരന്തരം ബന്ധപ്പെടാറുമുണ്ട്. അതെല്ലാം നല്ല സുഹൃത് ബന്ധം കൊണ്ടാണെന്നും ആരവ് പറയുന്നു. ഇപ്പോള്‍ കരിയറിലാണ് മുഴുവന്‍ ശ്രദ്ധയുമെന്നു ആരവ് കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button