മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം അതിരുവിടുകയും വ്യക്തിഹത്യയും വധഭീഷണിയും ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് നടി പാര്‍വതി നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ മമ്മൂട്ടി ആരാധകന് കൂടിയായ പ്രിന്റോക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായപ്പോള്‍ ജാമ്യത്തില്‍ എടുക്കാന്‍ പോലും പ്രിന്റോയ്ക്ക് ആളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ യുവാവിനു ഒരു ദിവസം അഴിക്കുള്ളില്‍ കഴിയേണ്ട അവസ്ഥയുമുണ്ടായി . ഇതിന് ശേഷം മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മുന്‍ നേതാവ് ഇടപെട്ടാണ് ജാമ്യം ലഭിച്ചത്. സെക്ഷന്‍ 67- അനുസരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീലചുവയുള്ള പോസ്റ്റ് എഴുതി എന്നാണാരോപണം.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രിന്റോ തന്നെ പൊലീസ് അറസ്റ്റു ചെയ്ത രീതിയെ വിമര്‍ശിച്ചു. വെളുപ്പിന് മൂന്നുമണിയോടുകൂടി ഉറങ്ങികിടക്കുകയായിരുന്ന തന്നെഒരു വണ്ടി പൊലീസെത്തി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രിന്റോ പറഞ്ഞു. അതിരാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതാനാല് ജാമ്യമെടുക്കാന്‍ പോലും ആളില്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നെന്നും പ്രിന്റോ പഞ്ഞു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ് എന്നു പറഞ്ഞതിനു ശേഷം വൈകിട്ടോടുകൂടി പ്രിന്റോയ്ക്ക് ജാമ്യം ലഭിച്ചു. പാര്‍വതി വിവാദത്തില്‍ മോശം പോസ്റ്റിന്റെ പേരില്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും പ്രിന്റോയുടെ ബന്ധുക്കളും ആരോപിക്കുന്നു.
Post Your Comments