ബോളിവുഡില്‍ വീണ്ടും വിജയക്കൊടി പാറിച്ച് സല്മാന് കത്രീന കൂട്ടുകെട്ട്. ഇരുവരും പ്രധാന വേഷത്തില്‍ എത്തിയ പുതിയ ചിത്രമായ’ ടൈഗര്‍ സിന്ദാ ഹെ’യുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും തന്റെ നായികയ്ക്ക് നല്‍കിയിരിക്കുകയാണ് സല്മാന് ഖാന്. നാല് ദിവസംകൊണ്ട് 150 കോടി രൂപയാണ് ടൈഗര്‍ വാരിയത്. 200 കോടി ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ചിത്രം.
2012 ല്‍ പുറത്തിറങ്ങിയ ഏക് ദ ടൈഗറിന്റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹെ. അലി അബ്ബാസ് സാഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ഏജന്റായാണ് സല്മാന് എത്തുന്നത്. ചിത്രം ഇത്രയും വലിയ വിജയം നേടിയതിന് പിന്നില്‍ ഒരു കാരണമാണുള്ളതെന്നും അത് കത്രീന കൈഫാണെന്നും സൂപ്പര്‍താരം പറയുന്നു.
Post Your Comments