
സിനിമാ മേഖലയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു പിന്നില്‍ പലപ്പോഴും സഹ താരങ്ങളുടെ താത്പര്യങ്ങളും കാരണമാകാറുണ്ട്. അത്തരം ചില പ്രശ്നങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട് എന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനാവശ്യ ഇടപ്പെടലുകളെ കുറിച്ച് ബ്രേക്കിങ്ങ് ദ ഗ്ലാസ് സീലിങ്; ചെയ്‌സിങ് എ ഡ്രീം എന്ന റിയാലിറ്റി ഷോയുടെ അഭിമുഖത്തിലാണ് പ്രിയങ്ക തുറന്നു പറഞ്ഞത്.
‘ഭയത്തെ ജയിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന്’ പ്രിയങ്ക പറയുന്നു. ഏറ്റവും വലിയ ദുഖം തന്റെ അച്ഛന്‍ അശോക് ചോപ്രയുടെ അവസാന നാളില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത് ഏറ്റവും വലിയ വേദനയായി ഇന്നും അവശേഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
”സിനിമയില്‍ പലപ്പോഴും മൂന്നാമതൊരു ഇടപ്പെടല്‍ ഉണ്ടാകുന്നു. ഒരു സിനിമയുടെ കരാര്‍ ഒപ്പു വെച്ചതിന് ശേഷം ഹീറോയുടെ ഗേള്‍ ഫ്രണ്ടിനു വേണ്ടിയോ, സംവിധായകന്റെ കാമുകിയുടേയോ നിര്‍ബന്ധ പ്രകാരമൊ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാറുണ്ട്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പലപ്പോഴും അവസാന നിമിഷമാണ് സിനിമകളില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. അങ്ങനെ കുറേ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്” പ്രിയങ്ക പറഞ്ഞു.
Post Your Comments