കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വതിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാത്ത സൂപ്പര്‍ താരങ്ങള്‍ക്കും താര സംഘടനയായ അമ്മയ്ക്കും എതിരെ ഭാഗ്യ ലക്ഷ്മി. പാര്‍വതി എന്താ മകളല്ലേ എന്നാണു ഭാഗ്യ ലക്ഷ്മി അമ്മ സംഘടനയോട് ചോദിക്കുന്നത്. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന നമ്മള് എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്മാര് ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസില്‍ ഇതുവരെ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. എത്രപേരാണ് പാര്‍വതിയെ തെറി വിളിച്ചത്. സാധാരണ ഒരു പെണ്‍കുട്ടിക്ക് നേരെ ഉയരാത്ത രീതിയില്‍ അറസ്റ്റ് ഉണ്ടായില് പാര്‍വതി ഉയര്‍ത്തിയ മുന്നേറ്റം വിജയം കാണുക. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലും കാണുന്നുണ്ട്. പലപ്പോഴും സ്ത്രീകള്‍ കേസുമായി മുന്നോട്ട് പോവാത്തത് സ്ത്രീകള്‍ക്ക് അതിന്റേതായ സമയം ഇല്ലാത്ത സാഹചര്യത്തിലാണ്. കേസുമായി മുന്നോട്ട് പോകാന്‍ കാണിച്ച പാര്‍വതിയുടെ ധീരതയോട് അഭിമാനമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments