വീണ്ടും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഒരു പ്രണയ വാര്‍ത്ത നിറയുന്നു. ബോളിവുഡ് സുന്ദരി സരീന്‍ ഖാനാണ് ആ വാര്‍ത്തയിലെ താരം. താരം വിവാഹിതനായ ഒരു താരവുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്ത. മുന്‍ പാക് ക്രിക്കറ്റ് നായകന്‍ ഷഹീദ് അഫ്രിദിയാണ് കാമുകന്‍. അടുത്തിടെ ആരംഭിച്ച ടി 10 ലീഗില്‍ അഫ്രിദിയുടെ ടീമിനെ പിന്തുണയ്ക്കാന്‍ യു.എ.ഇയില്‍ സരീന എത്തിയതോടെ ഗോസിപ്പ് കോളങ്ങള്‍ സജീവമാവുകയായിരുന്നു. ഇന്ത്യയിലും ക്രിക്കറ്റ് ഗ്യാലറിയില്‍ സാന്നിധ്യമാകാറുള്ള സരീന അഫ്രീദിയ്ക്കായ് എത്തിയെന്നായിരുന്നു ഇത്തവണത്തെ വാര്‍ത്തകള്‍.
ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ പ്രതികരണവുമായി സരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് താരം പറഞ്ഞത്.
‘അഫ്രിദിയെയും എന്നെയും ബന്ധപ്പെടത്തി അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അദ്ദേഹം ഒരു കുടുംബസ്ഥനും മാന്യനുമായ വ്യക്തിയുമാണ്. ഇതുപോലുള്ള അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.’ സരീന്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments