CinemaGeneralKollywoodLatest NewsMollywoodNEWSWOODs

എന്നെ ആവശ്യത്തിലധികം അവര്‍ അപമാനിച്ചു: വികാരഭരിതയായി ലക്ഷ്മി രാമകൃഷ്ണന്‍

അരുവിയ്ക്കെതിരെ വീണ്ടും ആരോപണവുമായി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. ലക്ഷ്മി അവതാരകയായി എത്തുന്ന ‘സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയെ മോശമായി സിനിമയില്‍ കാണിച്ചുവെന്നാണ് ആരോപണം. അരുണ്‍പ്രഭു ഒരുക്കിയ തമിഴ് ചിത്രം ‘അരുവി’ യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൊല്‍വതെല്ലാം സത്യം എന്ന പേരില്‍ ചാനല്‍പരിപാടിയെ വേണ്ടുവോളം സിനിമയില്‍ പരിഹസിച്ചിട്ടുണ്ട്. അത് തന്നെ അപമാനിച്ചതാണെന്നാണ് ലക്ഷ്മി പറയുന്നത്.

ലക്ഷ്മിയുടെ വാക്കുകള്‍:

ഈ ചിത്രത്തില്‍ എന്നെ പരിഹസിക്കുന്നുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ചിലര്‍ വിളിച്ച് അറിയിച്ചിരുന്നു. നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയല്ലേ എന്ന് കരുതി വിട്ടു. നിങ്ങളെ മോശമാക്കി കാണിക്കാനല്ലെന്ന് സംവിധായകനും പറഞ്ഞു. സൊല്‍വതെല്ലാം ഉണ്‍മൈ വളരെ പ്രചാരമുള്ള പരിപാടിയാണ്. ഒരു സിനിമയിലൂടെ അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നൊക്കെ പറഞ്ഞ് എന്നെ ബോധ്യപ്പെടുത്തി. ഞാനും അംഗീകരിച്ചു. പക്ഷേ സിനിമ പുറത്തിറങ്ങിയതോടെ ട്വിറ്ററില്‍ പ്രേക്ഷകര്‍ എന്നോട് മോശമായി പ്രതികരിക്കാന്‍ തുടങ്ങി.

നിന്റെ കള്ളത്തരങ്ങള്‍ പുറത്തായി, പോയി ചാവടി എന്നൊക്കെ ആളുകള്‍ തെറിവിളിക്കാന്‍ തുടങ്ങി. ഇതൊന്നും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ വീട്ടുകാരടക്കം ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. പക്ഷേ എത്രത്തോളം കേട്ട് നില്‍ക്കാനാവും. ക്ഷമ നശിച്ചപ്പോള്‍ ഞാന്‍ സംവിധായകനെതിരെ തുറന്നടിക്കാന്‍ തുടങ്ങി.

വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഞാന്‍ ആ പ്രോഗ്രാം ചെയ്യുന്നത്. ഒരു ദിവസം 6 മണിക്കൂറോളം ജോലി ചെയ്യാറുണ്ട്. ഒരു മണിക്കൂര്‍ ഷോയ്ക്ക് ഇത്രയും നേരം ഇരിക്കുന്നതിന് സംവിധായകനും മറ്റുള്ളവരും എന്നെ ചീത്ത പറയാറുണ്ട്. പക്ഷേ ഒരു പ്രശ്‌നത്തിന് പരിഹാരം കിട്ടാതെ എങ്ങനെയാണ് അവസാനിപ്പിക്കുന്നത്. പരാതി പറയുന്നവരുടെ വാക്കുകള്‍ കേള്‍ക്കാതെ പരിപാടി സ്വന്തം ഇഷ്ടപ്രകാരം അവസാനിപ്പിക്കുന്നതെങ്ങനെയാണ്. എഡിറ്ററാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വിഷമിക്കാറുള്ളത്.

ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തില്‍ മറ്റൊരു സ്ത്രീയെ മോശമായി ചിത്രീകരിച്ചത് എങ്ങനെ അംഗീകരിക്കാനാവും. സംവിധായകന് ധൈര്യം ഉണ്ടെങ്കില്‍ എന്റെ മുന്‍പില്‍ വന്ന് എന്റെ ചോദ്യങ്ങളെ നേരിടണം.

shortlink

Related Articles

Post Your Comments


Back to top button