CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സെലക്ട് ആയിട്ടുണ്ട്, പക്ഷേ അഡ്ജസ്റ്റ് ചെയ്യണം; സംവിധായകനെതിരെ തുറന്നടിച്ച് പെണ്‍കുട്ടി

 

സംവിധായകന്‍ ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് യുവ നടിയുടെ വെളിപ്പെടുത്തല്‍ . പതിനേഴുകാരിയായ യുവനടിയാണ് ഒരു ചാനല്‍ ഷോയില്‍ സംവിധായകനെതിരെ രംഗത്ത് എത്തിയത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… ‘കഴിഞ്ഞ മാസം, തങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.

പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം. ഫോണ്‍ വഇ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ല” പെണ്‍കുട്ടി പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button