പരാജയ ചിത്രത്തിന്‍റെ രണ്ടാംഭാഗവുമായി എത്തി തിയറ്റര്‍ ഇളക്കി മറിക്കുകയാണ് ഷാജി പാപ്പനും കൂട്ടരും. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളില്‍ തരംഗമായി മാറി കഴിഞ്ഞു. ഈ അവസരത്തില്‍ ആട് ഒന്നാം ഭാഗം പരാജപ്പെട്ടതിന്റെ കാരണം വിശദീകരിക്കുകയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. ”ആട് ആദ്യ ഭാഗം പരാജയപ്പെട്ടപ്പോള്‍ മറ്റുള്ള സിനിമക്കാരെ പോലെ തന്നെ വലിയ വിഷമമുണ്ടാക്കി. പക്ഷെ, ആ സിനിമ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഒന്നാം ഭാഗത്തിന്റെ എല്ലാ ന്യൂനതകളും തിരിച്ചറിഞ്ഞാണ് രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ആട് ആദ്യ ഭാഗത്തിലെ നായകന്‍ ഉള്‍പ്പെടെ എല്ലാവരും മണ്ടന്മാരാണ്. നടുവേദനക്കാരനായ നായകന്‍, പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. നായകന്‍ മാത്രമല്ല, അയാളുടെ ഗ്യാങിലുള്ള എല്ലാവരും മണ്ടന്മാരാണ്. അവരിലൂടെ ഇന്നസെന്റ് കോമഡിയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. യാതൊരു അശ്ലീല കോമഡിയും ഈ ചിത്രത്തിലില്ല.”
ആടിന് ഇനി ഒരു സീക്വന്‍സ് ഉണ്ടാകുമോ എന്ന കാര്യത്തിനും വിജയ് ബാബു മറുപടി പറയുന്നു. ‘ക്യാരക്ടറുകളും സിനിമയും അതില്‍ അഭിനയിച്ചവരുടെ പ്രൊഫൈലുകളും വീണ്ടും വലുതായിരിക്കുകയാണ്. അതുകൊണ്ട് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്. ഞങ്ങള്‍ ശ്രമിക്കും.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിജയ് പറയുന്നു
Post Your Comments