കോമഡി വേദികളിലെ കിംഗ് ഖാന് ആണ് നടനും മിമിക്രി താരവുമൊക്കെയായ രമേശ് പിഷാരടി. അവതാരകനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും പേരെടുത്തു കഴിഞ്ഞ രമേശ് പിഷാരടി സംവിധായകനെന്ന നിലയിലും മലയാള സിനിമയില്‍ ആരംഭം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. ‘പഞ്ചവര്‍ണ്ണ തത്ത’ എന്ന് പേരിട്ടിരിക്കുന്ന രമേശ് പിഷാരടിയുടെ ആദ്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ജയറാം കുഞ്ചാക്കോ ബോബന് എന്നിവരാണ്. മണിയന് പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികായി അഭിനയിക്കുന്നത് അനുശ്രീയാണ്. ഹരി.പി നായരും രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്ക്രിപ്റ്റ് താരങ്ങള്‍ക്കായി വിവരിച്ച് കേള്‍പ്പിച്ചിരുന്നു. ചിത്രത്തിന്റെ ഭാഗമാകേണ്ട നിരവധിപ്പേരെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു പിഷാരടിയുടെ സ്ക്രിപ്റ്റ് വിവരണം.
Post Your Comments