തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായകനായി വിലസുകയാണ് രജനികാന്ത്. എന്നാല്‍ സിനിമയില്‍ എത്തിയ ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളാണ് രജനി ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ അത്തരം വേഷങ്ങളില്‍ താരം തളയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നും മാറി രജനിക്ക് നായക വേഷം നല്‍കിയത് നിര്‍മാതാവും തിരക്കഥാകൃത്തുമായ കലൈജ്ഞാനമായിരുന്നു. എന്നാല്‍ ആ വേഷം നിരസിക്കാന്‍ താം ഒരു പാട് ശ്രമിച്ചിരുന്നുവെന്നു രാജന് വെളിപ്പെടുത്തുന്നു. ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ വച്ച് ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് താരം ഇത് വെളിപ്പെടുത്തിയത്.
രജനിയുടെ വാക്കുകള്‍ ഇങ്ങനെ
“ഞാന്‍ സിനിമയിലേക്ക് വന്നത് നായകനാവണം എന്ന മോഹം കൊണ്ടല്ല. തുടക്കകാലത്ത് തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ മാറി മാറി അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു ഭൂരിഭാഗവും. നല്ല തിരക്കുള്ള സമയമായിരുന്നു. ഒരു ദിവസം കലൈജ്ഞാനം സാര്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം തിരക്കഥ ഒരുക്കി നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. വില്ലന്‍ വേഷമാകുമെന്ന് ഞാന്‍ കരുതി. എനിക്കൊട്ടും സമയമില്ലെന്ന് അറിയിക്കുകയും ചെയ്തു. വില്ലന്‍ വേഷമല്ല നായക വേഷമാണ് എനിക്ക് വേണ്ടി ഒരുക്കിവച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ, ആ വേഷം എനിക്ക് നിരസിക്കാനാണ് അപ്പോള്‍ തോന്നിയത്.
സാര്‍ എന്നെ വിട്ടില്ല. പിറ്റേ ദിവസം എന്നെ തേടിയെത്തുകയും അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഇരട്ടി പ്രതിഫലം ചോദിച്ചു. ഒരു സിനിമയ്ക്ക് 25000 രൂപയായിരുന്നു അന്ന് എന്റെ ശമ്ബളം. ഞാന്‍ അത് 50000 ആക്കി. അദ്ദേഹം ഇനി എന്നെ സമീപിക്കുകയില്ലെന്ന് കരുതി ഞാന്‍ ആശ്വാസത്തോടെയിരുന്നു. പക്ഷേ, എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചു. ഒരു ദിവസം വന്ന് മുന്‍കൂറായി 30000 രൂപ തരികയും ബാക്കി തുക സിനിമ കഴിഞ്ഞതിന് ശേഷം തരാമെന്ന് പറയുകയും ചെയ്തു. എനിക്ക് പിന്നെ നിവൃത്തിയില്ലാതായി. ശ്രീകാന്താണ് ചിത്രത്തില്‍ വില്ലനെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി കാരണം അദ്ദേഹം അന്ന് പേരെടുന്ന ഒരു നടനാണ്. ശ്രീപ്രിയ എന്റെ നായികയും. അവസാനം ഞാന്‍ ഭൈരവി ചെയ്തു”.
Post Your Comments