CinemaGeneralMollywoodNEWS

സച്ചിനെ വിവരമറിയിക്കണം ; ധര്‍മജന്‍റെ അതിമോഹം ഇങ്ങനെ!

ധര്‍മജന്‍ ബൊല്‍ഗാട്ടിയില്ലാത്ത മലയാള സിനിമ ഇപ്പോള്‍ വിരളമാണ്. ഫലിതം വളരെ സ്വാഭാവികമായി അവതരിപ്പിക്കാനുള്ള ധര്‍മജന്‍റെ മിടുക്കാണ് താരത്തിനു ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തില്‍ സച്ചിന്‍ ക്ലീറ്റസായി  പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധര്‍മജന്‍ ആട് 2 വിലൂടെ വീണ്ടും പ്രേക്ഷകരെ മതിമറന്നു ചിരിപ്പിക്കുകയാണ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകനായ ക്ലീറ്റസ് ചിത്രത്തിലുടനീളം സച്ചിന്‍റെ ഫോട്ടോയുള്ള ജഴ്സി അണിഞ്ഞാണ് നടക്കുന്നത്. 


‘ആട് 2’ എന്ന ചിത്രത്തില്‍ സച്ചിനെക്കുറിച്ച് ക്ലീറ്റസ് പറയുന്ന ഒരു സംഭാഷണം പ്രേക്ഷകര്‍ക്ക് വലിയ ചിരിയാണ്  സമ്മാനിക്കുന്നത്. ഷാജി പാപ്പന്റെ അമ്മ മരിച്ചെന്നു കരുതി  റീത്ത് അടക്കമുള്ള എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കുന്ന ക്ലീറ്റസ് ഈ മരണവാര്‍ത്ത സച്ചിനെ ഒന്ന് അറിയിക്കണം എന്ന് ആതമഗതം പറയുന്നത് തിയേറ്ററില്‍ പൊട്ടിച്ചിരിയാണ് സൃഷ്ടിച്ചത്. ആട്2-വിന്റെ പ്രധാന ആകര്‍ഷണ ഘടകങ്ങളില്‍ ഒന്ന് ധര്‍മജന്റെ കിടിലം കോമഡി കൗണ്ടറുകളാണ്.

shortlink

Related Articles

Post Your Comments


Back to top button