ചെന്നൈ: നടന് കാര്‍ത്തിയുടെ കടുത്ത ആരാധകന് അപകടത്തില്‍ മരിച്ചു. സംഭവമറിഞ്ഞെത്തിയ കാര്‍ത്തി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. തിരുവണ്ണാമലൈ സ്വദേശിയായ ജീവന്‍കുമാര്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന് ജില്ലാതല ഭാരവാഹി കൂടിയായിരുന്നു ജീവന്‍കുമാര്‍. ചെന്നൈയില്‍ നിന്നും തിരുവണ്ണാമലയ്ക്കുള്ള കാര്‍ യാത്രക്കിടയിലാണ് അപകടം. തന്റെ ജീവനെക്കാളേറെ കാര്‍ത്തിയെ സ്നേഹിച്ചിരുന്ന ജീവന് കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതായിരുന്നു കാര്‍ത്തി. കൂടെയുണ്ടായിരുന്നു മൂന്നുപേര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ജീവനുമായി വളരെ അടുത്ത ബന്ധവും കാര്ത്തിയ്ക്കുണ്ടായിരുന്നു. ജീവന്റെ വിവാഹത്തിലും കാര്‍ത്തി പങ്കെടുത്തിരുന്നു.
Post Your Comments