സിനിമാ മേഖലയില്‍ വിവാദങ്ങള്‍ സാധാരണമാണ്. അത്തരം വിവാദങ്ങളില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന പേരാണ് ആഷിക് അബുവും റിമ കല്ലിംഗലും. ഈ വിവാദങ്ങളില്‍ ധാരാളം സമയം വെറുതെ പോയെന്നു ആഷിക് അബു പറയുന്നു.
ആഷികിന്റെ വാക്കുകള്‍ ഇങ്ങനെ … ”സിനിമയ്ക്കുവേണ്ടിയും കുടുംബത്തിനു വേണ്ടിയും മാറ്റിവയ്ക്കേണ്ട ധാരാളം സമയം ആവശ്യമില്ലാത്ത വിവാദങ്ങൾക്കുവേണ്ടി ചെലവാക്കേണ്ടിവന്നു. രാഷ്ട്രീയത്തിനോ നാടിനോ വേണ്ടി ചെലവാക്കുന്നതുപോലെയല്ല ഇത്. വെറുതെ പൊട്ടിച്ചുകളയുന്ന സമയമാണിത്. സമയം പോകുന്നതു നമ്മൾ അറിയുകയുമില്ല. അതിൽനിന്നെല്ലാം എന്നെ ബലംപിടിച്ചു പുറകോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്”.
Post Your Comments