
കൊച്ചി: വീണാ ജോര്‍ജ്ജ് എം.എല്‍. എ വീണ്ടും അവതാരകയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് അവതാരകയായി വീണ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ ഷോ ഡിസംബര്‍ 31മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. കൈരളി, ദൂരദര്ശന് മലയാളം എന്നീ ചാനലുകള്‍ക്ക് പുറമേ മറ്റ് ചാനലുകളിലും പരിപാടി സംപ്രേക്ഷണം ചെയ്യും. ആറന്മുള എം.എല്‍,എ യാണ് വീണ ജോര്‍ജ്ജ് . ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.
ഓരോ ദിവസവും ഓരോ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. സിഡിറ്റ് ആണ് പരിപാടിയുടെ നിര്‍മ്മാണം. ആദ്യ ദിവസം സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പാനലില്‍ ഉള്ള വിദഗ്ദരും പ്രേക്ഷകരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയാണ് മുഖ്യമന്ത്രി സംസാരിക്കുക. പലപ്പോഴായി മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചിട്ടുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടായിരിക്കും.
Post Your Comments