CinemaMollywoodNEWSUncategorized

മമ്മൂട്ടി തുടങ്ങിവച്ചു; സലിം കുമാറിന് ഇനി ശുക്രദശയോ?

ഹാസ്യ വേഷങ്ങളും ക്യാരക്ടര്‍ റോളുകളുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച സലിം കുമാര്‍ തന്‍റെ പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.
സംവിധായകനെന്ന നിലയില്‍ സലിം കുമാര്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ താരം ഒരു കൊമ്മേഴ്സിയല്‍ ചിത്രമൊരുക്കുന്നത്. ജയറാം നായകനാകുന്ന സലിം കുമാറിന്റെ ‘ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്ന ചിത്രം ജനുവരി 12നു പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൂപ്പര്‍ താരം മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി. വളരെ വ്യത്യസ്തമായ രീതിയില്‍ ഓരോ കഥാപാത്രങ്ങളെയും എന്ട്രി ചെയ്യിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button