തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാസ്റ്റര്‍പീസിനെതിരെ കുപ്രചരണം നടക്കുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ . സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരായാലും നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതക്കളായ റോയല്‍ സിനിമാസ് വ്യക്തമാക്കി. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് ആണ് മാസ്റ്റര്‍ പീസ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന ചില സ്ഥലങ്ങളില്‍ ഷോ തുടങ്ങുന്നതിനു മുന്‍പായി തിയേറ്ററില്‍ വരുന്ന കുടുംബ പ്രേക്ഷകരോട് ചില വ്യക്തികള്‍ തിയേറ്ററിന് മുന്നില്‍ വന്നു നിന്ന് കൊണ്ട് ചിത്രത്തിനെതിരെ കുപ്രചരണം അഴിച്ചു ഇടുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള മോശം പ്രവൃത്തികളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഞങ്ങള്‍ നിയമപരമായി തന്നെ ഇതിനെ നേരിടും. റോയല്‍ സിനിമാസ് വ്യക്തമാക്കി.
Post Your Comments