
ആഷിഖ് അബുവിന്റെ ടൊവീനോ തോമസ് ചിത്രം മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല, നടക്കുന്നൊരു സംഭവത്തിനൊപ്പം പോകുന്നത് പോലെയെ തോന്നിയുള്ളുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ശ്യാം പുഷ്‌ക്കരിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണിതെന്നും പ്രിയദര്‍ശന്‍ വീഡിയോയില്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളില്‍ ഒരാളുമായ ആഷിക്ക് അബുവാണ് പ്രിയദര്‍ശന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ടൊവീനോ തോമസ് ഐശ്വര്യാ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മായാനദി തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. പുറത്തിറങ്ങി ആദ്യദിനങ്ങളില്‍ പ്രേക്ഷകര്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ സിനിമയ്ക്ക് ആളുകള്‍ കയറി തുടങ്ങുന്നുണ്ട്. കസബ വിഷയത്തില്‍ പാര്‍വതിയ്ക്ക് റിമ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സിനിമയ്ക്ക് ഓണ്‍ലൈനില്‍ വലിയ ആക്രമണങ്ങളാണ് നേരിടേണ്ടി വരുന്നത്.ശ്യാം പുഷ്‌ക്കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.
Post Your Comments