
ആരാധകരെ കാണാനൊരുങ്ങി സ്റ്റൈല്‍ മന്നന് രജനീകാന്ത്. തമിഴ്നാട്ടിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള ആരാധകരുമായിട്ടാണ് കൂടികാഴ്ച. 26ന് തുടങ്ങുന്ന കൂടികാഴ്ച ജനുവരി 1 വരെയുണ്ടാകും. തന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നയം വ്യക്തമാക്കാനായിട്ടാണ് രജനീകാന്ത് ആരാധകരെ കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രജനീകാന്തിന്റെ രാഷ്ട്രീയ നയത്തെക്കുറിച്ചുള്ള പ്രഖ്യാപനം അധികം വൈകില്ല എന്നായിരുന്നു തമിലരുവി മന്നന് എന്ന രജനിയുടെ സുഹൃത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ താല്പര്യം എന്ത് തന്നെയായലും അത് സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന തമിഴ്ജനത.
Post Your Comments