
കൊച്ചി: മെഗാതാരം മമ്മൂട്ടി നായകനായി അഭിനയിച്ച ‘മാസ്റ്റര്‍പീസ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷം കൊച്ചിയില്‍ നടന്നു ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം മമ്മൂട്ടി കേക്ക് മുറിച്ചാണ് ഗംഭീര വിജയാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രദര്‍ശനത്തിനെത്തി 3 ദിവസത്തെ കണക്കുകള്‍ പ്രകാരം ചിത്രം പത്ത് കോടി രൂപയിലേറെയാണ് വാരിക്കൂട്ടിയിരിക്കുന്നത്. ചിത്രം വന്‍വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്കിലൂടെ വിജയാഘോഷങ്ങളുടെ ലൈവ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡടക്കം സ്വന്തമാക്കിയാണ് മാസ്റ്റര്‍പീസ് വിജയക്കുതിപ്പ് നടത്തുന്നത്.
ആദ്യ ദിനത്തില്‍ 5,11,79,103 രൂപയും രണ്ടാം ദിനത്തില്‍ 2,73,12,570 രൂപയും മൂന്നാം നാള്‍ 3,04,88,412 രൂപയുമാണ് ചിത്രം നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ താരങ്ങളുടെ തീയേറ്റര്‍ സന്ദര്‍ശനത്തിന്റെ ഫ്ലാഗ് ഓഫും മമ്മൂട്ടി നിര്‍വ്വഹിച്ചു.
Post Your Comments