സിനിമയില്‍ എക്കാലത്തും നായകന്മാര്ക്ക് നായികമാരായി എത്തുന്നത് പ്രായം കുറഞ്ഞ നടിമാരാണ്. ഒരു മുപ്പതു വയസ്സു കഴിഞ്ഞാല്‍ പിന്നെ നടിമാര്‍ക്ക് അമ്മ വേഷം സഹോദരി വേഷങ്ങള്‍ കൊടുത്ത് ഒതുക്കുന്ന രീതി സിനിമയിലുണ്ട്. എന്നാല്‍ മുതിര്‍ന്ന താരങ്ങളുടെ അമ്മയാകാന്‍ പറ്റില്ലെന്ന് ചില നടിമാര്‍ തുറന്നു പറയുന്നു. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച അഭിനേത്രിയായ മധുരി ദീക്ഷിതാണ് യുവതാരങ്ങളുടെ അമ്മയാകാന്‍ സമ്മതമല്ലെന്നു തുറന്നു പറഞ്ഞത്.
ദില്‍ ദഡ്കാനേ ദോ എന്ന ചിത്രത്തില്‍ അനില്‍ കപൂറിന്റെ നായികയായി പ്രിയങ്ക ചോപ്രയുടെയും രണ്‍വീര്‍ സിങ്ങിന്റെയും അമ്മയാകാനാണ് നടിയെ ക്ഷണിച്ചത്. എന്നാല്‍ പ്രിയങ്കയുടെയും രണ്‍വീറിന്റെയും അമ്മ വേഷം ചെയ്യാന്‍ താത്പ്പര്യമില്ലെന്നും സഹോദരിയാകാന്‍ ഒരുക്കമാണെന്നുമാണ് മാധുരി അറിയിച്ചത്. ഇതിനെ തുടര്‍ന്ന് രവീണ ടണ്ടനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചു. രവീണ അമ്മ വേഷം ചെയ്യാന്‍ സമ്മതിച്ചു. എന്നാല്‍ സമ്മതമാണെന്നു പറഞ്ഞതിനു ശേഷം രവീണ ടണ്ടന് മുങ്ങുകയായിരുന്നു. പിന്നീട് ആ വേഷം ഷെഫാലി ഷാ ചെയ്യുകയായിരുന്നു.
Post Your Comments