
ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചട്ടമ്പി കല്യാണി എന്ന സിനിമയില്‍ പട്ടം സദന് വെച്ചിരുന്ന റോളാണ് ജഗതിക്ക് മലയാള സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. ശ്രീകുമാരന്‍ തമ്പി ചിത്രത്തിന്റെ ലൊക്കേഷനില്‍ ചാന്‍സ് ചോദിച്ചെത്തിയ ജഗതി ശ്രീകുമാറിന് പട്ടം സദന്റെ വേഷം ചെയ്യാനുള്ള ഭാഗ്യം ലഭിക്കുകയായിരുന്നു. ലൊക്കേഷനില്‍ വരാതെ പട്ടം സദന്‍ മദ്യപിച്ച് വീട്ടില്‍ ഇരുന്നത് ജഗതി ശ്രീകുമാറിന് വലിയ ഭാഗ്യമായി മാറി. വലിയ ഹിറ്റായി മാറിയ ചട്ടമ്പി കല്യാണിയിലെ വേഷം ജഗതി ശ്രീകുമാര്‍ മനോഹരമാക്കിയിരുന്നു. പട്ടം സദനേക്കാള്‍ ജഗതി ശ്രീകുമാര്‍ ആ വേഷം മനോഹരമായി അഭിനയിച്ചുവെന്ന് ശ്രീകുമാരന്‍ തമ്പിയും ആ സിനിമയുടെ ചിത്രീകരണം തീര്‍ന്ന ശേഷം പറഞ്ഞിരുന്നു, നായകന്‍ നടനാകാന്‍ വന്ന ജഗതി ശ്രീകുമാറിനെ കോമഡിയിലേക്ക് വഴി തിരിച്ചു വിട്ടത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. ശ്രീകുമാര്‍ എന്ന പേരിനു മുന്നില്‍ ജഗതി എന്ന സ്ഥല പേരിട്ടതും ശ്രീകുമാരന്‍ തമ്പിയാണ്.
Post Your Comments