സീരിയല്‍ സിനിമാ രംഗത്തെ താരമാണ് ദേവീ ചന്ദന. സിനിമയില്‍ ഡബ്ബിംഗ് മേഖലയിലും തന്റേതായ കഴിവ് ദേവീ ചന്ദന തെളിയിച്ചിട്ടുണ്ട്. ആദ്യമായി ദേവീ ചന്ദന മറ്റൊരാള്‍ക്കായി ശബ്ദം നല്‍കിയത് നടി സംയുക്താ വര്‍മ്മയ്ക്കായിരുന്നു.
കെ മധു സംവിധാനം ചെയ്ത നരിമാന് എന്ന ചിത്രത്തില്‍ സ്വന്തം കഥാപാത്രത്തിന് മാത്രമല്ല സംയുക്ത അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തിനും ശബ്ദം കൊടുത്തത് ദേവീ ചന്ദനയാണ്. എന്നാല്‍ ആ സമയത്ത് അതുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേവീ ചന്ദന ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
”സംയുക്ത കോടതിയില്‍ വാദിക്കുന്ന സീന്‍ ആയിരുന്നു ആദ്യം ഡബ്ബ് ചെയ്തത്. തുടക്കത്തില്‍ അത് ശരിയായില്ല. എന്നാലും പിന്നീട് തന്നോട് തന്നെ ഡബ്ബിംഗ് നടത്താന്‍ സംവിധായകന് പറഞ്ഞു. എന്നാല്‍ സിനിമാ മേഖലയില്‍ താരതമ്യേന പുതിയതായിരുന്ന താന്‍ ഡബ്ബിംഗ് ചെയ്തത് പലര്‍ക്കും പ്രശ്നമായി. വലിയ പ്രശ്നമായി അതുമാറി. പിന്നീട് സംഘടനയില്‍ മെമ്പര്‍ ഷിപ്പ് എടുത്ത ശേഷമാണ് അത് പൂര്‍ത്തിയാക്കിയത്” ദേവീ ചന്ദന പറയുന്നു.
Post Your Comments