BollywoodCinemaGeneralNEWS

ബാല്‍താക്കറെയുടെ ഇടപെടലാണ് അമിതാഭ് ബച്ചന്‍റെ ജീവന്‍ രക്ഷിച്ചത്

ബോളിവുഡ് സിനിമാ ലോകത്തെയും ഇന്ത്യന്‍ സിനിമാ പ്രേമികളെയും ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അമിതാഭ് ബച്ചന്‍റെ അപകട വാര്‍ത്ത. ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ബിഗ്‌ബിക്ക് ഗുരുതരമായ അപകടം സംഭവിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവ കഥ വീണ്ടും പങ്കുവയ്ക്കുകയാണ് അമിതാബ് ബച്ചന്‍.

ബാല്‍താക്കറയുടെ കൃത്യമായ ഇടപെടലാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ബിഗ്‌ബി പറയുന്നു. ബാല്‍താക്കറയുടെ സേനയുടെ നേതൃത്തിലുള്ള ആംബുലന്‍സിലാണ് തന്നെ ഹോസ്പ്പിറ്റലില്‍ എത്തിച്ചതെന്നും നല്ല മഴയുണ്ടായിരുന്ന ആ സമയം മറ്റു വാഹനങ്ങള്‍ ഒന്നും ലഭ്യമായില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. 1982-ലാണ് സംഭവം നടക്കുന്നത്. ബാല്‍ താക്കറയുടെ ബയോപിക് ആയ ‘താക്കറെ’ എന്ന സിനിമയുടെ പ്രമോഷന്‍ 
ചടങ്ങിനിടെയായിരുന്നു ബാല്‍താക്കറയുമായുള്ള അനുഭവത്തെക്കുറിച്ച് അമിതാഭ് പങ്കുവെച്ചത്. ‘താക്കറെ’ എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി ആണ് ടൈറ്റില്‍ റോളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button