CinemaGeneralIndian CinemaLatest NewsMollywoodNEWSTV ShowsWOODs

സീരിയല്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് പ്രവീണ

സിനിമാ സീരിയല്‍ രംഗത്തെ മികവുറ്റ ഒരു നടിയാണ് പ്രവീണ. എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മികച്ച വേഷങ്ങള്‍ ചെയ്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ പ്രവീണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറച്ചു കാലമായി സീരിയയില്‍ അത്ര സജീവമല്ല ഈ നടി. ദേവീമാഹാത്മ്യമെന്ന സീരിയലിലൂടെ വളരെ തിരക്കുള്ള താരമായി നില്‍ക്കുന്ന സമയത്താണ് പ്രവീണ സീരിയല്‍ ഉപേക്ഷിച്ചത്. ഇടവേളയ്ക്ക് ശേഷം കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ താരം മടങ്ങി എത്തുകയാണ്. തിരക്കുള്ള നടിയായി നില്‍ക്കുന്ന ഇടയില്‍ പെട്ടന്ന് സീരിയല്‍ വിടാനുണ്ടായ കാരണത്തെ കുറിച്ച് പ്രവീണ പറയുന്നു.

”മെഗാസീരിയലുകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് ജോലിയും കുടുംബവും കൃത്യമായി ബാലന്‍സ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു ദിവസം പരമാവധി സീനുകള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സമ്മര്‍ദ്ദമുണ്ടാവും. ഒരു ദിവസം മുഴുവന്‍ ലൈറ്റിന്റെ വെളിച്ചത്തിലാവും. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും എനര്‍ജ്ജി മുഴുവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനേ സാധിച്ചില്ല. അങ്ങനെ വന്നപ്പോഴാണ് സീരിയലില്‍ നിന്നും വിട്ടു നിന്നത്” പ്രവീണ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button