
വാഹന നികുതി വെട്ടിപ്പില്‍ നടന് ഫഹദ് ഫാസില്‍ ഇന്ന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. രാവിലെ പത്തുമണിയോടെ പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലായിരിക്കും ഫഹദ് ഹാജരാകുക. രണ്ടു തവണയായി ആഡംബര കാര്‍ വാങ്ങി നികുതിവെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്ന കേസിലാണ് ഫഹദിനെ ചോദ്യം ചെയ്യുന്നത്. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്യുക.
കേസില്‍ നേരത്തെ ഫഹദ്ഫാസില്‍ ആലപ്പുഴ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.
Post Your Comments