രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടത്തിലെ ഗാംഗാധരന് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വിനായകന് തന്റെ പുതിയ ചിത്രമായ ആട് -2വിലൂടെ പ്രേക്ഷകരെ കയ്യിലെടുകയാണ്. നര്‍മ ശൈലിയിലുള്ള ഡ്യൂഡ് എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് വിനായകന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആട്-2വിന്റെ ആദ്യഭാഗമായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ഇതേ കഥാപാത്രമായി സ്ക്രീനിലെത്തിയ വിനായകന് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുത്തിരുന്നു, ചിത്രത്തില്‍ ഷാജി പാപ്പന് കഴിഞ്ഞാല്‍ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുന്നത് വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രത്തിനാണ്,
ഷാജി പാപ്പനും പിള്ളേര്‍ക്കും എതിരായില്‍ നില്ക്കുന്ന പ്രതിനായക റോളിലാണ് വിനായകനെത്തുന്നത്. ഡ്യൂഡിന്റെ ഇന്റ്രോ സീന്‍ തിയേറ്ററില്‍ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്. കമ്മട്ടിപാടത്തിലെ ഗംഗയില്‍ നിന്ന് വിനായകന് വീണ്ടും ഡ്യൂഡായി എത്തുമ്പോള്‍ താരത്തിന്റെ പ്രകടനം കണ്ടു പ്രേക്ഷകര്‍ ശരിക്കും അത്ഭുതപ്പെടുകയാണ് .
Post Your Comments