ഒരു കാമുകന്‍ തനിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അങ്ങനെ അഭിനയിക്കില്ലായിരുന്നു; റായ് ലക്ഷ്മി

 

തെന്നിന്ത്യൻ നായിക നടിയായി മാറിയ റായ് ലക്ഷ്മി സിനിമയില്‍ എത്തിയിട്ട് 12 വർഷം കഴിഞ്ഞു. 50 ഓളം ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷവുമായി എത്തിയ ഈ നടി മലയാളത്തില്‍ മോഹൻലാലിനും മമ്മൂട്ടിയ്ക്കൊപ്പവും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ഇപ്പോള്‍ ബോളിവുഡില്‍ ചുവടു ഉറപ്പിക്കുകയാണ് റായ്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ വന്ന ജൂലി പ്രതീഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിന്‍റെ പരാജയത്തിനു കാരണം അതിലെ ലൈംഗികതയ്ക്ക് നല്‍കിയ അമിത പ്രാധാന്യമാനെന്നു പലരും വിലയിരുത്തി. കൂടാതെ ശരീരം അനാവശ്യമായി നടി പ്രദര്‍ശിപ്പിച്ചുവെന്നും വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ മികച്ച ഒരു കാമുകന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം വേഷങ്ങള്‍ സ്വീകരിക്കില്ലായിരുന്നുവന്നു നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.

ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…” പ്രണയിച്ചു വഞ്ചിക്കപ്പെട്ട സ്ത്രീയാണ് താന്‍. ഇപ്പോഴും ശരീരത്തെ അല്ല. തന്റെ മനസ്സിനെ സ്നേഹിക്കുന്ന ഒരു കാമുകന്‍ ഉണ്ടായിരുന്നുവെങ്കില്‍ ജൂലി 2വിലെത് പോലുള്ള രംഗങ്ങളില്‍ ഒരിക്കലും അഭിനയിക്കില്ലായിരുന്നു”.

Share
Leave a Comment