CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല; അഭിനയത്തില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍

തന്റെ രണ്ടാം വരവിലും നായികാ പദവി സ്വന്തമാക്കിയ നടിയാണ് മഞ്ജുവാര്യര്‍. സിനിമയില്‍ ആദ്യമുണ്ടായിരുന്നത് മൂന്നു വര്‍ഷക്കാലം മാത്രമാണെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറാന്‍ മഞ്ജുവിനു കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും മാറി നിന്ന മഞ്ജു വിവാഹ മോചന ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. തിരിച്ചുവരവില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു.

ജീവതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താനെന്ന് മഞ്ജുവാര്യര്‍ പറയുന്നു. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും എന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നുവെന്നും തിരിച്ച്‌ വീണ്ടും സിനിമയിലേക്ക് എത്തിയപ്പോഴും താന്‍ സന്തോഷവതിയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

‘ജീവിതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താന്‍. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോളും പൂര്‍ണ സന്തോഷവതിയായിരുന്നു. ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നില്ല. ആദ്യകാലത്ത് സിനിമയിലുണ്ടായിരുന്ന മൂന്നുവര്‍ഷം വലിയ തിരക്കുപിടിച്ചതായിരുന്നു. അന്നും ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു’- മഞ്ജു പറഞ്ഞു.

‘ഇപ്പോഴത്തെ ജീവിതം ഒരു പുനര്‍ജന്‍മമാണ്. ഒന്നില്‍ നിന്ന് തുടങ്ങിയതാണിതെല്ലാം. സിനിമ വിജയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ അളക്കാന്‍ സാധിക്കില്ലെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം’ മഞ്ജു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button