
മലയാള സിനിമയില്‍ മറ്റൊരു നടന്മാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ജയസൂര്യയുടെ ഈ അപൂര്‍വ്വ നേട്ടത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയത് നടന്‍ ഭഗത് മാനുവല്‍ ആണ്.
ഒരു വർഷം രണ്ട് സെക്കന്റ് പാർട്ടുകൾ ഇറക്കി, രണ്ടും ഹിറ്റാക്കിയ ഒരേ ഒരു മലയാള നടൻ, എന്നായിരുന്നു ജയസൂര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഭഗതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത് കഴിഞ്ഞ മാസമായിരുന്നു, ഇപ്പോഴും ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന വേളയിലാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ആട് 2’ എത്തുന്നത്. ആട് 2 വിനു ലഭിക്കുന്ന ഗംഭീര അഭിപ്രായം ബോക്സോഫീസില്‍ വരും നാളുകളില്‍ ചരിത്രം കുറിച്ചേക്കാം.
Post Your Comments